Quantcast

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

ദിവസങ്ങൾക്ക് മുൻപ് മേഖലയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-03-01 09:19:14.0

Published:

1 March 2025 2:46 PM IST

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
X

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. ബ്ലോക്ക് 13ലെ താമസക്കാരായ അമ്പിളി,ഷിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ ബ്ലോക്ക് 13 ലെ ജനവാസമില്ലാത്ത സ്ഥലത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണം.

ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ആന തകർത്തു. പേരാവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം അമ്പിളിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദിവസങ്ങൾക്ക് മുൻപ് പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസമായി മേഖലയിൽ ആനകളെ തുരത്തുന്നത് തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

TAGS :

Next Story