കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു
കണ്ണനല്ലൂർ ചേരിക്കോണം സ്വദേശി നീതു ആണ് മരിച്ചത്

കൊല്ലം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നീതുവിൻ്റെ സഹോദരി മീനാക്ഷി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സഹോദരൻ അമ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Next Story
Adjust Story Font
16

