Quantcast

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

നാലാമത്തെ തവണയാണ് സർവീസ് ആരംഭിച്ചതിന് ശേഷം വന്ദേ ഭാരതിന് നേരെ ആക്രമണമുണ്ടാകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-16 13:13:33.0

Published:

16 Aug 2023 6:45 PM IST

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്
X

കണ്ണൂർ: വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വടകരയ്ക്കും നാദാപുരം റോഡിന് ഇടയിൽ വെച്ചാണ് കല്ലേറുണ്ടായതെന്നാണ് റെയിൽവെ പൊലീസ് പറയുന്നത്. കല്ലേറിനെ തുടർന്ന് ട്രെയിനിന്റെ സൈഡ് ഗ്ലാസ് തകർന്നിട്ടുണ്ട്. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. അതുകൊണ്ടു തന്നെ ട്രെയിൻ സർവീസ് തുടരുകയാണ്.

ഇതു നാലാമത്തെ തവണയാണ് സർവീസ് ആരംഭിച്ചതിന് ശേഷം വന്ദേ ഭാരതിന് നേരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ നടന്ന മുന്ന ആക്രമണങ്ങളിൽ പ്രതികളെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കണ്ണൂരിൽ സമാന രീതിയിൽ ആക്രമണമുണ്ടായിരുന്നു. ചെന്നൈ സുപ്പർഫാസ്റ്റിനും ദുരന്തോ എക്‌സ്പ്രസിന് നേരെയുമാണ് ആക്രമണമുണ്ടായത്.

TAGS :

Next Story