Quantcast

വീടുകളിൽ ദീപം തെളിയിച്ച് മന്ത്രിമാർ; ഇന്ന് വ്യാപാരസ്ഥാപനങ്ങളിൽ-ലഹരി വിരുദ്ധ കാംപയിൻ ശക്തമാക്കി സർക്കാർ

മന്ത്രിമാരായ എം.ബി രാജേഷും വി. ശിവൻകുട്ടിയും തിരുവനന്തപുരത്തെ ഔദ്യോഗിക വസതികളിലും പി. രാജീവ് കളമശ്ശേരിയിലെ സ്വന്തം വീട്ടിലുമെത്തിയാണ് കുടുംബത്തോടൊപ്പം ദീപം തെളിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-10-25 01:37:02.0

Published:

25 Oct 2022 1:35 AM GMT

വീടുകളിൽ ദീപം തെളിയിച്ച് മന്ത്രിമാർ; ഇന്ന് വ്യാപാരസ്ഥാപനങ്ങളിൽ-ലഹരി വിരുദ്ധ കാംപയിൻ ശക്തമാക്കി സർക്കാർ
X

തിരുവനന്തപുരം: ലഹരി വിരുദ്ധ കാംപയിൻ ശക്തമാക്കി സംസ്ഥാന സർക്കാർ. ഇന്ന് വ്യാപാര സ്ഥാപനങ്ങളിൽ ദീപം തെളിയിക്കും. കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ശൃംഖല തീർത്ത് പ്രചരണം നടത്തും.

ഒക്ടോബർ രണ്ടിന് തുടങ്ങിയ ലഹരി വിരുദ്ധ കാംപയിനിന്റെ ഒന്നാംഘട്ടം പൂർണവിജയമാണെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടുതൽ ജനപങ്കാളിത്തത്തോടെ വരും ദിവസങ്ങളിലും കാംപയിൻ ശക്തമാക്കും. കൂടുതൽ യുവജനങ്ങളെ കാംപയിനിന്റെ ഭാഗമാക്കും.

രണ്ടാംഘട്ടം ഉടൻ ആരംഭിക്കാനാണ് സർക്കാർ തീരുമാനം. സ്‌കൂളുകളിലും കോളജുകളിലും ലഹരി വ്യാപനത്തിന്റെ പശ്ചാലത്തിൽ അവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ശൃംഖല തീർക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിക്കും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ ദീപം തെളിയിക്കലും കൂട്ടയോട്ടവും സംഘടിപ്പിച്ചിരുന്നു.

ഇന്നലെ വീടുകളിൽ ദീപം തെളിയിച്ചായിരുന്നു പ്രചാരണം. എക്‌സൈസ്-തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരത്തെ വസതിയിൽ കുടുംബത്തിനൊപ്പം ദീപം തെൡയിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ കാംപയിനിന്റെ ഭാഗമായി ദീപം തെളിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ് കളമശ്ശേരിയിലെ സ്വന്തം വീട്ടിലെത്തിയാണ് കുടുംബത്തോടൊപ്പം കാംപയിനിന്റെ ഭാഗമായത്.

Summary: Government to intensify anti-drug campaign as Ministers lit lamps in their homes and will held today in business shops

TAGS :

Next Story