Quantcast

പൊളിറ്റിക്കൽ ഇസ്‌ലാമെന്ന് വേർതിരിച്ചെടുത്ത് ഭീതി പരത്തിയത് ഇസ്‌ലാം വിരുദ്ധർ: കെ.പി മുഹമ്മദ്‌ തൗഫീഖ് മൗലവി

സന്തുലിതമായ രാഷ്ട്രീയ ഭരണക്രമം ഇസ്‌ലാമിന്റെ സമഗ്രതയാണ്.

MediaOne Logo

Web Desk

  • Updated:

    2026-02-11 09:13:18.0

Published:

11 Feb 2026 2:41 PM IST

Anti-Islamists spread fear by isolating political Islam Says KP Muhammad Thoufeeq moulavi
X

കൊച്ചി: പൊളിറ്റിക്കൽ ഇസ്‌ലാമെന്ന വേർതിരിവിനെ നിർമിച്ചെടുത്ത് ഇസ്‌ലാം ഭീതി പരത്തിയത് ശത്രുപക്ഷമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്‌ തൗഫീഖ് മൗലവി. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സമൂഹത്തിൽ മദ്യപാനം നിഷിദ്ധവും ശിക്ഷാർഹവുമാകുമ്പോൾ തന്നെ, അത് നിഷിദ്ധമല്ലാത്ത മറ്റു മതസ്ഥർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ സന്തുലിതമായ രാഷ്ട്രീയ ഭരണക്രമം ഇസ്‌ലാമിന്റെ സമഗ്രതയാണ്.

ഉസ്മാനിയ ഖിലാഫത്തിനെ അട്ടിമറിച്ച ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ രൂപപ്പെട്ട ഖിലാഫത്ത് സമരത്തെ, സ്വാതന്ത്ര്യ സമരത്തിൽ ഉൾചേർത്ത പാരമ്പര്യമാണ് ഗാന്ധിജിയുടേത്. ബിദ്അത്തിനെയും ഗുരുതര പിഴവുകളെയും കർക്കശമായി നിരാകരിക്കണമെന്നതിൽ തർക്കമില്ല. എന്നാൽ അതിനു വേണ്ടി ഇസ്‌ലാം ഫോബിക് ശത്രുക്കൾ നിർമിച്ചെടുത്ത പൊളിറ്റിക്കൽ ഇസ്‌ലാമെന്ന ദുരാരോപണത്തെ സുന്നീ സമൂഹം ഏറ്റുപിടിക്കുന്നത് സമുദായത്തിന് അകത്തും പുറത്തും ഗുരുതരമായ ആദർശ- സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story