Quantcast

തോൽവി പരിശോധിക്കാനുള്ള ഇടത് മുന്നണി യോഗം; ആൻ്റണി രാജു എത്തിയില്ല

ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻ്റണി രാജുവാണ് എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാറുള്ളത്

MediaOne Logo

Web Desk

  • Published:

    9 Jan 2026 11:07 AM IST

തോൽവി പരിശോധിക്കാനുള്ള ഇടത് മുന്നണി യോഗം; ആൻ്റണി രാജു എത്തിയില്ല
X

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കാനുള്ള ഇടതു മുന്നണി യോഗത്തിൽ ആന്റണി രാജു എത്തിയില്ല. ജനാധിപത്യ കേരള കോൺഗ്രസിന് വേണ്ടി ആൻറണി രാജുവാണ് എൽഡിഎഫ് യോഗത്തിൽ പങ്കെടുക്കാറുള്ളത്. തൊണ്ടിമുതൽ തിരിമറി കേസിൽ ആൻ്റണി രാജുവിനെ കോടതി മൂന്നുവർഷം തടവിന് ശിക്ഷിച്ചിരുന്നു.

ഘടകകക്ഷികളുടെ വിലയിരുത്തലുകൾ മുന്നണിയിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചർച്ച ചെയ്യും. എല്ലാ പാർട്ടികളും സ്വന്തം നിലയ്ക്ക് നടത്തിയ തെരഞ്ഞെടുപ്പ് അവലോകനമാണ് മുന്നണി ചർച്ച ചെയ്യുക. ഭരണവിരുദ്ധ വികാരം ഇല്ലെന്നും ശബരിമല സ്വർണക്കൊള്ള കാര്യമായി തിരിച്ചടി ആയിട്ടില്ലെന്നുമാണ് സിപിഐഎം വിലയിരുത്തൽ. എന്നാൽ ഘടകകക്ഷികൾക്ക് ആ നിലപാടല്ല. മുന്നണി യോഗത്തിൽ ഈ വിഷയങ്ങളിലെ വിലയിരുത്തലിൽ എന്ത് നിഗമനത്തിലേക്ക് എത്തും എന്നതാണ് പ്രധാനം.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇഴകീറി പരിശോധിച്ച് കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്ന് സിപിഐ ഉൾപ്പെടെ ഘടകകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story