Quantcast

'മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകും, പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും'; ആന്റണി രാജു

മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറ‍ഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-15 06:38:13.0

Published:

15 Sept 2023 10:52 AM IST

മന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത് പോകേണ്ടി വന്നാൽ പോകും, പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകും; ആന്റണി രാജു
X

തിരുവനന്തപുരം: മന്ത്രി സഭ പുനസംഘടന വാർത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മന്ത്രി ആന്റണി രാജു. മന്ത്രി സ്ഥാനത്ത് നിന്നു പുറത്തു പോകേണ്ടി വന്നാൽ പോകുമെന്നും പക്ഷേ മുന്നണിക്ക് ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇടതു മുന്നണി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. മുന്നണി തീരുമാനം അംഗീകരിക്കും. മന്ത്രി സ്ഥാനത്ത് തുടരാൻ മെറിറ്റ് നോക്കേണ്ട കാര്യമില്ലെന്നും ആന്റണി രാജു പറ‍ഞ്ഞു. എൽഡിഎഫ് യോഗത്തിന്റെ അജണ്ട തീരുമാനിച്ചിട്ടില്ല. മാത്രമല്ല ജനങ്ങളിലേക്ക് എത്താൻ മന്ത്രിസ്ഥാനം വേണമെന്നില്ല. ഗതാഗത വകുപ്പ് ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്നും ആന്റണി രാജു പറഞ്ഞു.


TAGS :

Next Story