Quantcast

അൻവർ യുഡിഎഫിനൊപ്പം; തീരുമാനം ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ

മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് എം.എം ഹസൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-05-02 11:14:52.0

Published:

2 May 2025 3:15 PM IST

അൻവർ യുഡിഎഫിനൊപ്പം; തീരുമാനം ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗത്തിൽ
X

കോഴിക്കോട്: പി.വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം എങ്ങനെ സഹകരിക്കണമെന്നത് ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തി. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.

പി.വി അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കക്ഷികളുമായി പ്രതിപക്ഷ നേതാവ് ചർച്ച നടത്തും. അൻവറുമായി ആവശ്യംമെങ്കിൽ കൂടിക്കാഴ്ച നടത്തും. യുഡിഎഫ് ഘടകകക്ഷികളുമായും ഹൈക്കമാൻഡുമായും വിശദമായി സംസാരിക്കുമെന്നും ഇതിനായി പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയെന്നും എം.എം ഹസൻ വ്യക്തമാക്കി.

തീരുമാനത്തിൽ വളരെ സന്തോഷമെന്ന് പി.വി അൻവർ പ്രതികരിച്ചു. ടിഎംസി ആയിത്തന്നെയായിരിക്കും മുന്നണിയിൽ പ്രവശിക്കുകയെന്നും നിലമ്പൂർ തെരഞ്ഞെടുപ്പിന് വേണ്ടി വിലപേശാൻ ഉദ്ദേശിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

TAGS :

Next Story