മുന്നണിയായോ, അല്ലാതെയോ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകുമെന്ന് അൻവർ; അൻവർ യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് കോൺഗ്രസ്
അൻവർ യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫും അദേഹവും കൂടിയാണെന്നും പ്രവീൺകുമാർ

തിരുവനന്തപുരം: യുഡിഎഫ് ഘടകകക്ഷി ആക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് പി.വി അൻവർ. അസോസിയേറ്റ് അംഗമാക്കിയാൽ അംഗീകരിക്കില്ല. മുന്നണിയായോ, അല്ലാതെയോ തെരഞ്ഞെടുപ്പിൻ്റെ ഭാഗമാകുമെന്നും പി വി അൻവർ പറഞ്ഞു. എന്നാൽ വിഷയത്തിൽ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് ലീഗ് നേതൃത്വം പി.വി അൻവറിനെ അറിയിച്ചത്. കോൺഗ്രസ് നേതാക്കളായ കെ.പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നിവർ അൻവറിന്റെ വീട്ടിലെത്തി. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് പി.വി അൻവറിനെ അറിയിക്കാനും തിരിച്ച് അൻവറിന്റെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാനും വേണ്ടിയാണ് അൻവറുമായി ഇത്തരത്തിൽ ഒരു കൂടിക്കാഴ്ച്ച കോൺഗ്രസ് നേതാക്കൾ നടത്തിയത്.
അൻവർ യുഡിഎഫിനൊപ്പമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫും അദേഹവും കൂടിയാണെന്നും പ്രവീൺകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പി.വി അൻവർ ഉന്നയിക്കുന്ന കാര്യങ്ങൾ അംഗീകരിച്ച് ഒരു പ്രശ്ന പരിഹാരത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുമെന്ന് കരുതാനാവില്ല.
Adjust Story Font
16

