Quantcast

പാരമ്പര്യമുള്ള പിതാവിൻറെ മകന് യോജിച്ചതാണോ പരാമർശങ്ങളെന്ന് അൻവർ പരിശോധിക്കണം; മറുപടിയുമായി എ.കെ ബാലൻ

മതവിശ്വാസവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തുകയാണെന്നും അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബാലൻ

MediaOne Logo

Web Desk

  • Published:

    30 Sept 2024 10:53 AM IST

പാരമ്പര്യമുള്ള പിതാവിൻറെ മകന് യോജിച്ചതാണോ പരാമർശങ്ങളെന്ന് അൻവർ പരിശോധിക്കണം; മറുപടിയുമായി എ.കെ ബാലൻ
X

ഡൽഹി: പി.വി അൻവർ എംഎൽഎക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ ബാലൻ. അൻവർ മതവിശ്വാസവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബാലൻ പറഞ്ഞു. അൻവറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണെന്നും പാരമ്പര്യമുള്ള ഒരു പിതാവിൻറെ മകന് യോജിച്ചതാണോ ഈ പരാമർശങ്ങളെന്ന് അൻവർ പരിശോധിക്കണമെന്നും ബാലൻ മറുപടി നൽകി.

അൻവർ ഉന്നയിച്ച എല്ലാ കാര്യങ്ങളിലും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. എംവിആറും ഗൗരിയമ്മയും അവസാന നാളുകളിൽ ചെങ്കൊടി പുതച്ച് കിടക്കണമെന്നാണ് ആഗ്രഹിച്ചത്. അൻവർ അങ്ങനെ ആഗ്രഹിക്കുമോ എന്ന് അറിയില്ല. കാരണം അൻവർ പാർട്ടി മെമ്പറല്ല. ബാലൻ പറഞ്ഞു.

TAGS :

Next Story