Quantcast

അന്ന് കരുണാകരന്‍റെ ഉദ്ഘാടന പരിപാടി അലങ്കോലമാക്കാന്‍ നിങ്ങള്‍ പറഞ്ഞുവിട്ടത് ഓര്‍ക്കുന്നുണ്ടോ? പിണറായിക്കെതിരെ അബ്ദുല്ലക്കുട്ടി

കരുണാകരന്‍റെ പൊലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്നെയും എസ്.എഫ്.ഐ സഖാക്കളേയും

MediaOne Logo

Web Desk

  • Published:

    20 Oct 2022 7:53 AM GMT

അന്ന് കരുണാകരന്‍റെ ഉദ്ഘാടന പരിപാടി അലങ്കോലമാക്കാന്‍ നിങ്ങള്‍ പറഞ്ഞുവിട്ടത് ഓര്‍ക്കുന്നുണ്ടോ? പിണറായിക്കെതിരെ അബ്ദുല്ലക്കുട്ടി
X

കണ്ണൂര്‍: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബ് ആക്കണമെന്ന പിണറായി വിജയന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ താനെന്ന പഴയ സഖാവിന് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുല്ലക്കുട്ടി. വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ ഉദ്ഘാടനം അലങ്കോലപ്പെടുത്താന്‍ പിണറായിയും കോടിയേരിയും പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ കലക്കാന്‍ പോയ ആളാണ് താനെന്ന് അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അബ്ദുല്ലക്കുട്ടിയുടെ കുറിപ്പ്

പ്രിയ പിണറായി , നിങ്ങളുടെ വിദേശ യാത്ര കഴിഞ്ഞുളള ഇന്നത്തെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബ് ആക്കണമെന്ന അങ്ങയുടെ ആഗ്രഹം ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് ഈയുളളവൻ ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത്.

1994 മാർച്ചിൽ ഒരു ഞാറാഴ്ച ദിവസം. വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജിന്‍റെ ഉദ്ഘാടനം. കേന്ദ്ര ആരോഗ്യ മന്ത്രി എസ്.എസ് അലുവാലിയായും മുഖ്യമന്ത്രി കരുണാകരനും ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അങ്ങും കോടിയേരിയും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഉദ്ഘാടനപരിപാടി കലക്കാൻ പോയ എന്‍റെ കോലമാണ് ഈ കുറിപ്പിന് താഴെ കാണുന്ന ചിത്രം. കരുണാകരന്‍റെ പൊലീസ് ഉടുതുണിയില്ലാതെ തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്നെയും എസ്.എഫ്.ഐ സഖാക്കളേയും ...

സ്വാശ്രയ കോളേജുകൾ ... തുടർന്ന് ഡീമ്ഡ് യൂണിവേഴ്സിറ്റികൾ, കേരളത്തിന്‍റെ ആ സ്വപ്നങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെപ്പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ... മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലേ? ഇങ്ങനെയൊക്കെ പ്രതികരിക്കാൻ..നിങ്ങള്‍ക്ക് ഓർമശക്തി പോയോ? രാഷ്ട്രീയ അൾസിമേഷ്യ ബാധിച്ചോ? ഒരു കാര്യം കൂടി ഓർമ്മിപ്പിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

കൃത്യമായി പറഞ്ഞാൽ 1986 ൽ ആണ് കേരളം ഹയർ എഡുക്കേഷന്‍റെ ഹബ്ബ് ആവാനുള്ള സാധ്യത തകർത്ത ഒരു സംഭവം ഓർപ്പിക്കാം. അതിന്‍റെ പിന്നിൽ നിങ്ങളുടെ ഗുരു അച്യുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി പിജി കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകര സർക്കാർ അനുവദിച്ചു. ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആകുമായിരുന്നു. അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവം പുരോഗതി തകർത്തത് അച്യുതാനന്ദൻ ഇറക്കിവിട്ട എസ്.എഫ്.ഐ കുഞ്ഞാടുകളാണ്.

പിണറായി സഖാവെ...പിണറായി എന്ന സ്ഥലം ആ പേര് അവിടെയാണ് കേരള നാശത്തിന്‍റെ ആശത്തിന്‍റെ വിത്ത് കുരുത്തത്. അതാണ് നാം അനുഭവിക്കുന്നത്അ. ങ്ങ് പറഞ്ഞില്ലെ. ലണ്ടനിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർഥികളെ കണ്ടെന്ന് അതിന് ഉത്തരവാദി നിങ്ങളുടെ പാർട്ടിയാണ്.

TAGS :

Next Story