Quantcast

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീൽ നൽകി

രാഹുലിനെ അറസ്റ്റ് ചെയ്ത സാങ്കേതിക നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

MediaOne Logo

Web Desk

  • Published:

    10 Jan 2024 3:56 PM IST

Appeal against the rejection of Rahul Mamkoottathil bail plea
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ അപ്പീൽ നൽകി. സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. രാഹുലിനെ അറസ്റ്റ് ചെയ്ത സാങ്കേതിക നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലാണ് മാർച്ചിനിടെ പ്രവർത്തകർ പൊലീസിനെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം. പട്ടികകൊണ്ട് പൊലീസിനെ അടിച്ചു, വനിതാ പ്രവർത്തകരെ മുന്നിൽനിർത്തി പൊലീസിനെതിരെ ആക്രമണം നടത്തി തുടങ്ങിയ ആരോപണങ്ങളും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

TAGS :

Next Story