Quantcast

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ

കേസില്‍ തടസഹർജിയുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് സുപ്രീംകോടതിയെ സമീപിച്ചു

MediaOne Logo

ijas

  • Updated:

    2021-08-03 05:43:56.0

Published:

3 Aug 2021 11:07 AM IST

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ
X

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ അപ്പീൽ. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്‍റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതി വിധി റദ്ദ് ചെയ്യണമെന്ന് അപ്പീലിൽ ആവശ്യപ്പെട്ടു.

അടിയന്തരമായി വിധി സ്റ്റേ ചെയ്യണമെന്നും വിധി സ്‌കോളർഷിപ്പ് ലഭിച്ചു കൊണ്ടിരുന്ന ആയിരകണക്കിന് മുസ്‌ലിം വിദ്യാർത്ഥികളെ ബാധിച്ചുവെന്നും ഹർജിയിൽ പറയുന്നു. ക്രിസ്ത്യൻ സമുദായത്തിന് അടക്കം സ്കോളർഷിപ്പിനായി സർക്കാർ കോടികൾ ചെലവാക്കുന്നുണ്ട്. പാലോളി മുഹമ്മദ് കുട്ടി സമിതിയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പദ്ധതികൾ മറ്റ് സമുദായങ്ങളെ ബാധിക്കുന്നതല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലെ കേസിൽ കക്ഷിയായിരുന്നു മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്‍റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ്.

അതെ സമയം കേസില്‍ തടസഹർജിയുമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് സുപ്രീംകോടതിയെ സമീപിച്ചു. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകണമെന്ന വിധിയെ അനുകൂലിക്കുന്നുവെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് വ്യക്തമാക്കി.

TAGS :

Next Story