Quantcast

സ്കൂളുകളിൽ കായികധ്യാപകരുടെ നിയമനം; വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യമുയര്‍ത്തിയെന്ന് കായിക മന്ത്രി

പഞ്ചായത്തുതലത്തിൽ തദ്ദേശ വകുപ്പ് പരിശീലകരെ നിയമിക്കാന്‍ തീരുമാനിച്ചതായി വി. അബ്ദുറഹ്മാന്‍

MediaOne Logo

Web Desk

  • Published:

    21 Oct 2023 9:23 AM GMT

Appointment of physical education teachers in schools, sports minister , education department, latest malayalam news, സ്‌കൂളുകളിൽ കായികാധ്യാപകരുടെ നിയമനം, കായിക മന്ത്രി, വിദ്യാഭ്യാസ വകുപ്പ്, ഏറ്റവും പുതിയ മലയാളം വാർത്ത
X

കോഴിക്കോട്: സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാനുള്ള ആവശ്യം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. പഞ്ചായത്ത് തലത്തിൽ തദ്ദേശ വകുപ്പും പരിശീലകരെ നിയമിക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിൽ ആവശ്യത്തിന് കായികാധ്യാപകരില്ലെന്ന മീഡിയവൺ വാർത്തയോടാണ് മന്ത്രിയുടെ പ്രതികരണം.



എല്ലാ വിദ്യാർഥികള്‍ക്കും കായിക പരിശീലനം നൽകാൻ കഴിയുന്ന രീതിയിൽ അധ്യാപകരെ നിയമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 250 ആളുകളെ കായിക വകുപ്പിൽ നിയമിക്കും. 44 ശതമാനം സ്കൂളുകളിൽ കായിക അധ്യാപകരുടെ ഒഴിവുണ്ട്. ഇതിൽ തന്നെ 88 ശതമാനം യു.പി സ്കൂളിലാണ് കായികധ്യാപകരില്ലാത്തത്.


TAGS :

Next Story