Quantcast

സോളാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി

ഉച്ചക്ക് ഒരു മണിക്ക് അടിയന്തര പ്രമേയത്തിന് മേലുള്ള ചർച്ച നടക്കും

MediaOne Logo

Web Desk

  • Updated:

    2023-09-11 07:13:03.0

Published:

11 Sept 2023 11:00 AM IST

സോളാർ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി
X

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് മീഡിയവണിന് ലഭിച്ചു. പരാതിയെ സാധൂകരിക്കുന്ന രീതിയിൽ ലൈംഗിക ആരോപണത്തിനുതകുന്ന ഒരു തെളിവും ഉമ്മൻ ചാണ്ടിക്കതിരെയില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ സോളാർ പീഡന കേസിൽപ്പെടുത്താൻ ഗൂഢാലോചന നടന്നു എന്നു കാണിച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാനിരിക്കുകയാണ് പ്രതിപക്ഷം. സാളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. ഏതായാലും അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന രാഷ്ട്രീയ തീരുമാനമെടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

മുഖ്യ മന്ത്രി ആദ്യ ഘട്ടത്തിൽ തന്നെ ചില സംഗതികൾ ഇതുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചിരുന്നു. പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരമാണ് കേസ് സി.ബി.ഐക്ക് വിട്ടത്. സി.ബി.ഐ റിപ്പോർട്ട് സംബന്ധിച്ച് മാധ്യമ വാർത്തകൾ മാത്രമാണ് സർക്കാരിന്റെ ശ്രദ്ധയിലുള്ളത്. റിപ്പോർട്ട് ഔദ്യോഗികമായി സർക്കാരിന് ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ കഴിയില്ല. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കാര്യങ്ങൾ ശ്രദ്ധയിൽ വന്നിരിക്കുന്നത്. എന്നിരുന്നാലും ഈ വിഷയം പ്രതിപക്ഷം ഉയർത്തിയ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന് ഇതു ചർച്ച ചെയ്യുന്നതിന് വിമുഖതയില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്.

ഇന്ന് ഉച്ചക്ക് ഒരു മണിക്ക് അടിയന്തര പ്രമേയത്തിന് മേലുള്ള ചർച്ച നടക്കും. മുന്ന് മണിക്കൂറോളം ഈ ചർച്ച നീണ്ടു നിൽക്കും. അടിയന്തര പ്രമേയമായി ഷാഫി പറമ്പിലാണ് നോട്ടീസ് നൽകുക. വലിയ രാഷ്ട്രീയ പോരാട്ടം നിയമ സഭയിൽ നടക്കും സോളാർ വിഷയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇടത് മുന്നണി വേട്ടയാടി എന്ന പരാതി തെരഞ്ഞെടുപ്പിലുടനീളം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഏതായാലും ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ഈ വിഷയം ഉന്നയിച്ചു കൊണ്ട് അപ്രതീക്ഷിത നീക്കം നടത്തുകയാണ് പ്രതിപക്ഷം.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരുന്ന കാലത്ത് സോളാർ വിഷയം നിരവധി തവണ ഇടതു മുന്നണി അടിയന്തര പ്രമേയമായി കൊണ്ടു വന്നിരുന്നു. അന്നത്തെ സർക്കാരിനെ വരിഞ്ഞു മുറുക്കുന്ന തരത്തിൽ നിയമസഭക്കകത്തും പുറത്തും വലിയ രീതിയിലുള്ള പ്രക്ഷോഭവും ഇടതു മുന്നണി നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ അതേ ഇടതു മുന്നണി ഈ വിഷയത്തിൽ മറുപടി പറയാനിരിക്കുകയാണ്.

TAGS :

Next Story