എൽഡിഎഫിലേക്ക് ക്ഷണം; ജോസ് കെ മാണിയെ തള്ളി അപു ജോസഫ്
തദ്ദേശ തെരഞ്ഞെടുപ്പിൽ മാണി വിഭാഗത്തേക്കാൾ കേരള കോൺഗ്രസിന് നേട്ടമുണ്ടാക്കാനായി

കോട്ടയം: എൽഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ക്ഷണം ജോസ് കെ. മാണിയുടെ തമാശയെന്ന് അപു ജോസഫ് മീഡിയവണിനോട് പറഞ്ഞു. എന്നാൽ യുഡിഎഫിൽ ഉള്ളത് തങ്ങളുടെ രക്തത്തിന്‍റെ ഭാഗമാണെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ജോസഫ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശന ചർച്ചകളെ എം.വി ഗോവിന്ദനും സ്വാഗതം ചെയ്തു.
ജോസഫ് വിഭാഗത്തിന്‍റെ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു എൽഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ക്ഷണം. ക്ഷണത്തിനു പിന്നിലെ രാഷ്ട്രീയമറിഞ്ഞുകൊണ്ട് തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം. ജോസ് കെ. മാണി തമാശ പറയുകയാണ്. മുന്നണിയിൽ പ്രശ്നങ്ങളില്ല, മുന്നണി മാറ്റവുമില്ല.
എന്നാൽ ക്ഷണം ആവർത്തിക്കുകയാണ് ജോസ് കെ മാണി. ജോസഫിനെ മുന്നണിയിൽ എടുക്കുന്നതിന് സിപിഎമ്മിനും എതിരഭിപ്രായമില്ല. 10 സീറ്റിൽ തന്നെ മത്സരിക്കുമെന്ന് ആവർത്തിക്കുകയാണ് ജോസഫ് വിഭാഗം. മുന്നണി മാറ്റ ചർച്ചകളുടെ സമ്മർദ്ദത്തിൽ കോൺഗ്രസ് ഇതിന് വഴങ്ങുമെന്ന് പ്രതീക്ഷയും ജോസഫ് വിഭാഗത്തിനണ്ട്.
Adjust Story Font
16

