Quantcast

എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേട്; ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ്

പരാതികളിൽ നടപടിയില്ലാത്തതിനാലാണ് ഹരജി സമർപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    6 Jun 2024 8:02 PM IST

High Court Notice to E.D
X

എറണാകുളം: മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി. നാലാഴ്ചക്കകം മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. പരാതികളിൽ നടപടിയില്ലെന്ന് പറഞ്ഞ് നിക്ഷേപകനായ ഫൈസൽ നൽകിയ ഹരജിയിലാണ് കോടതി നിർദേശം.

48 കോടി രൂപയുടെ ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയത്. 156 വ്യാജവിലാസങ്ങളിലായാണ് ഈ പണം നിക്ഷേപിച്ചത്. ഇത് ഹവാല പണമാണെന്നാണ് ഹരജിക്കാരൻ ആക്ഷേപിക്കുന്നത്. യഥാർഥ നിക്ഷേപകരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്. ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് മാനേജർ പ്രസാ​ദ് നേരത്തെ ഇ.ഡിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ഹരജിക്കാരൻ പറയുന്നത്.

TAGS :

Next Story