Quantcast

രുചികളില്‍ കേമന്‍; സ്വാദിഷ്ടമായ കുഴിമന്തി ഇനി വീട്ടില്‍ തയ്യാറാക്കാം

യെമനിൽ നിന്നുള്ള അറേബ്യൻ ഭക്ഷ്യ വിഭവമാണ് മന്തി അല്ലെങ്കിൽ കുഴിമന്തി

MediaOne Logo

Web Desk

  • Updated:

    2022-10-01 08:22:32.0

Published:

1 Oct 2022 8:17 AM GMT

രുചികളില്‍ കേമന്‍; സ്വാദിഷ്ടമായ കുഴിമന്തി ഇനി വീട്ടില്‍ തയ്യാറാക്കാം
X

സോഷ്യല്‍മീഡിയയിലെ ഇന്നത്തെ ചൂടേറിയ ചര്‍ച്ച കുഴിമന്തിയെ ചൊല്ലിയാണ്. നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ ചൊല്ലിയാണ് വിവാദം ഉയർന്നിരിക്കുന്നത്. ശ്രീരാമന്‍റെ പോസ്റ്റിനു പിന്നാലെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രോളുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. എത്ര വിവാദങ്ങളില്‍ പെട്ടാലും കുഴിമന്തിയെ അങ്ങനെയങ്ങ് കയ്യൊഴിയാന്‍ ഭക്ഷണപ്രേമികള്‍ക്ക് സാധിക്കില്ല. കാരണം രുചി കൊണ്ട് നാവും വയറും കീഴടക്കിയിരിക്കുന്നു ഈ അറേബ്യന്‍ വിഭവം. സ്വാദിഷ്ടമായ കുഴിമന്തി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.

കുഴിമന്തി ഉണ്ടാക്കുന്ന വിധം

ചേരുവകൾ

ചിക്കൻ - ഒരു കിലോ

ബസ്മതി അരി - രണ്ട് കപ്പ്

മന്തി സ്‌പൈസസ് - രണ്ടു ടീസ്പൂൺ

സവാള - നാല് എണ്ണം

തൈര് -നാല് ടീസ്പൂൺ

ഒലിവ് എണ്ണ - നാല് ടീസ്പൂൺ

ഒരു തക്കാളി മിക്‌സിയിൽ അടിച്ചെടുത്ത കുഴമ്പ്

ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്- ഓരോ ടീസ്പൂൺ വീതം

നെയ്യ് - രണ്ട് ടീസ്പൂൺ

പച്ചമുളക്- അഞ്ച് എണ്ണം

ഏലയ്ക്ക -അഞ്ച് എണ്ണം

കുരുമുളക് - പത്തെണ്ണം

തയ്യാറാക്കുന്ന വിധം

മന്തി സ്‌പൈസ്, തൈര്, നെയ്യ്, ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവയ്ക്കുക. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു പിടിച്ചുവരുന്നതുവരെ മാറ്റിവയ്ക്കുക. ഈ സമയത്തു ബസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് ഉപയോഗിക്കേണ്ടത്.

ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ശേഷം ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളി പേസ്റ്റ് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവച്ചു വേവിക്കണം.അരി വെന്ത ശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവുകയും ഇറച്ചിയുടെ നെയ്യും മസാലയും അരിയിൽ ചേരുമ്പോൾ കുഴിമന്തിയുടെ രുചി ഇരട്ടിയാകും.

TAGS :

Next Story