Quantcast

ആറന്മുള വള്ളംകളി; മല്ലപ്പുഴശേരി, ഇടപ്പാവൂര്‍ പള്ളിയോടങ്ങൾ ജേതാക്കൾ‍

ഒമ്പതു ഹീറ്റ്സുകളിലായി 33 പള്ളിയോടങ്ങളാണ് മത്സരത്തിനെത്തിയത്.

MediaOne Logo

Web Desk

  • Updated:

    2022-09-11 16:40:58.0

Published:

11 Sept 2022 8:39 PM IST

ആറന്മുള വള്ളംകളി; മല്ലപ്പുഴശേരി, ഇടപ്പാവൂര്‍ പള്ളിയോടങ്ങൾ ജേതാക്കൾ‍
X

ആറന്മുള: ഓളപ്പരപ്പില്‍ ആവേശം സൃഷ്ടിച്ച്‌ ആറന്മുള ഉത്രട്ടാതി ജലോത്സവത്തോടനുബന്ധിച്ച് നടന്ന വള്ളംകളിയിൽ‍ എ ബാച്ചിൽ മല്ലപ്പുഴശേരി പള്ളിയോടം കിരീടം നേടി. കുറിയന്നൂര്‍ പള്ളിയോടം രണ്ടാം സ്ഥാനത്തും ചിറയിറമ്പ് പള്ളിയോടം മൂന്നാമതായും ഫിനിഷ് ചെയ്തു.

ബി ബാച്ചില്‍ ഇടപ്പാവൂര്‍ പള്ളിയോടമാണ് ഒന്നാമതെത്തിയത്. ഒമ്പതു ഹീറ്റ്സുകളിലായി 33 പള്ളിയോടങ്ങളാണ് മത്സരത്തിനെത്തിയത്. മല്ലപ്പുഴശേരി, കുറിയന്നൂര്‍, ളാക- ഇടയാറന്മുള, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങളാണ് എ ബാച്ചിൽ നിന്നും ഫൈനലിൽ എത്തിയത്.

എ ബാച്ചിലെ ലൂസേഴ്സ് ഫൈനലിൽ പൊന്നുംതോട്ടം ഒന്നാം സ്ഥാനം നേടി. ബി ബാച്ചിലെ ലുസേഴ്സ് ഫൈനലിൽ പുതുക്കുളങ്ങരയ്ക്ക് ആണ് ഒന്നാം സ്ഥാനം.

എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഇത്തവണ വള്ളംകളി നടന്നത്.

TAGS :

Next Story