Quantcast

ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി അവസരവാദി; എം വി ഗോവിന്ദൻ

ഭരണഘടന സ്ഥാപനങ്ങൾ ആർഎസ്എസിന് വിധേയപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

MediaOne Logo

Web Desk

  • Published:

    11 Aug 2025 10:04 PM IST

M V Govindan
X

എം വി ഗോവിന്ദൻ  

തിരുവനന്തപുരം: ആർച്ച് ബിഷപ്പ് പാംപ്ലാനി അവസരവാദിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോൾ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോൾ അമിത് ഷാ ഉൾപ്പെടെയുള്ളവർക്ക് സ്തുതിയും. അച്ചന്മാർ കേക്കും കൊണ്ട് സോപ്പിടാൻ പോയതിന് പിന്നാലെ ഒഡീഷയിൽ മർദനമേറ്റു. ഇതോടെ വീണ്ടും നിലപാട് മാറ്റിയെന്നും ഗോവിന്ദൻ പറഞ്ഞു.

ഇടക്കിടക്ക് വരുന്ന മനംമാറ്റം കൊണ്ട് ക്രിസ്ത്യാനിയോ മുസ്‌ലിമോ കമ്മ്യൂണിസ്‌റ്റോ രക്ഷപ്പെടാൻ പോകുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ക്യാമ്പയിനിലും ഗോവിന്ദൻ പ്രതികരിച്ചു. ഭരണഘടന സ്ഥാപനങ്ങൾ ആർഎസ്എസിന് വിധേയപ്പെട്ടുവെന്ന് ഗോവിന്ദൻ പറഞ്ഞു. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാണവ. കേരളത്തിലും ബിജെപി കള്ളവോട്ട് ചേർക്കൽ തുടങ്ങി. ബിജെപി കേന്ദ്രങ്ങളിലാണ് കള്ളവോട്ട് ചേർക്കുന്നതെന്നും രാഹുൽ ഗാന്ധി നടത്തിയത് നല്ല പോരാട്ടമാണെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം.

TAGS :

Next Story