Quantcast

അരിക്കൊമ്പൻ കേരളത്തിൽ: നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഖമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-05 05:13:24.0

Published:

5 May 2023 3:48 AM GMT

Arikomban in Kerala
X

ഇടുക്കി: അരിക്കൊമ്പൻ പെരിയാർ റേഞ്ചിലെ വനമേഖലയിൽ. ഇന്നലെ രാത്രിയോടെ തമിഴ്‌നാട് വനമേഖലയിൽ നിന്ന് കേരളത്തിലേക്ക് കടന്നതായി ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചു. ആന ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വനംവകുപ്പ്.

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്‌നാട്ടിലെ മേഖമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പനുണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് മടങ്ങുന്നു എന്ന രീതിയിൽ വിവരം ലഭിച്ചത്.

ദിവസം ശരാശരി 40 കിലോമീറ്ററോളം ആന സഞ്ചരിക്കുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ആന ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ. ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി വിവരം ലഭിക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.

TAGS :

Next Story