Quantcast

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍ഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു

തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ മിനി ബസാണ് അപകടത്തില്‍ പെട്ടത്

MediaOne Logo

Web Desk

  • Updated:

    2023-04-15 07:59:07.0

Published:

15 April 2023 7:50 AM GMT

ഇടുക്കിയിൽ അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍ഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു
X

ഇടുക്കി: കുട്ടിക്കാനത്ത് അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍ഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ മിനി ബസാണ് അപകടത്തില്‍ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനം വളവിലാണ് അപകടമുണ്ടായത്. ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ മറിയുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

കുട്ടികളും പ്രായമായവരുമടക്കം ഇരുപത്തിയഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു.പരിക്കേറ്റ പതിനഞ്ച് പേരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളുമുള്ള വഴിയിൽ അപകടങ്ങൾ പതിവാണ്. വാഹനമോടിക്കുന്നവരുടെ പരിചയക്കുറവാണ് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നത്.

TAGS :

Next Story