Quantcast

കാസർകോട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

നീലേശ്വരം അടുക്കത്ത് പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-15 04:45:43.0

Published:

15 April 2023 4:37 AM GMT

കാസർകോട്ട് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു
X

കാസർകോട്: നീലേശ്വരത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. നീലേശ്വരം അടുക്കത്ത് പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കല്യാൺ റോഡ് സ്വദേശികളായ അനന്തന്റെ മകൻ അരുൺകുമാർ [23] രാജന്റെ മകൻ ശ്രീരാഗ് [22] എന്നിവരാണ് മരിച്ചത്.

വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി കല്യാൺ റോഡിലെ വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരെയും നീലേശ്വരം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.


TAGS :

Next Story