അമ്മൂമ്മയുടെ അടുത്ത് ഉറക്കിക്കിടത്തി,അമ്മ അടുക്കളയിലേക്ക് മാറിയപ്പോഴേക്കും അരും കൊല; ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ 63കാരി അറസ്റ്റില്‍
സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്‍റെ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു

അങ്കമാലി:എറണാകുളം അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മൂമ്മ റോസിലി( 63 ) അറസ്റ്റില്‍. ഇന്നലെയാണ് കുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.ആന്റണി -റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അമ്മൂമ്മയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്‍റെ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു.ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടിൽ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോരയൊലിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്മൂമ്മക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നാണ് പൊലീസ് പറയുന്നത്. സോഡിയം കുഞ്ഞ് ബോധരഹിതയായതിനെത്തുടര്‍ന്ന് അമ്മൂമ്മ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16

