'പീഡന പരാതികൾ ആസൂത്രിത ഗൂഢാലോചന, പരാതിക്കാർക്ക് സിപിഎം ബന്ധം'; രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രത്തിൽ ലേഖനം
'സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല'

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രത്തിൽ ലേഖനം. പീഡന പരാതികൾ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാർക്ക് സിപിഎം ബന്ധമുണ്ടെന്നും കോൺഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തിൽ പറഞ്ഞു.
മാങ്കൂട്ടത്തിലെ മാന്തോട്ടത്തിൽ വച്ച് പീഡിപ്പിച്ചുവെന്ന് വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ ഇക്കൂട്ടർക്ക് മടിയുണ്ടാവില്ല. മൊഴിയിൽ നിന്നും പരസ്പര സമ്മതത്തോടെയാണെന്ന് വ്യക്തം. സ്ത്രീ സമ്മതിക്കാതെ ഒരു ഗര്‍ഭഛിദ്രവും നടക്കില്ല, അത് ഒരാളുടെ മാത്രം തീരുമാനമല്ല. ആവശ്യമില്ലാത്ത ഗര്‍ഭം കലക്കിയത് ആ സ്ത്രീയുടെ കൂടി തീരുമാനം ആയിരുന്നു. സിപിഎം നാറ്റിച്ചാല്‍ തകരുന്നവരല്ല കോണ്‍ഗ്രസിലെ യുവനേതാക്കളെന്നും ലേഖനത്തിൽ കൂട്ടിച്ചേർത്തു.
ഇത്തരം തറവേലകള്‍ കൊണ്ട് മൂന്നാം ഭരണം കിട്ടുമെന്ന് വിചാരിക്കേണ്ട. സിപിഎമ്മിലെ 'കത്ത് ചോര്‍ച്ചാ വിവാദം' മറയ്ക്കാനുള്ള ആസൂത്രിത നീക്കമാണിത്. എല്ലാത്തിനും നിന്നുകൊടുത്തിട്ട് പിന്നീട് പരാതിയുമായി വരുന്നത് ശരിയായ ഉദ്ദേശ്യത്തോടെയല്ലെന്നും വെളിച്ചം വിളക്ക് അന്വേഷിക്കുമ്പോൾ എന്ന ലേഖനത്തിൽ പരാമർശിച്ചു.
Adjust Story Font
16

