നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്പീക്കർ, മന്ത്രിമാരായ എംബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്.
Next Story
Adjust Story Font
16

