'ഈ യുദ്ധത്തിൽ ഷൗക്കത്ത് ഒറ്റക്കല്ല, സ്ഥാനാർഥി വന്നതോടെ എല്ലാ വിവാദങ്ങളും അവസാനിച്ചു'; വി.എസ് ജോയ്
ആര്യാടൻ മുഹമ്മദിൻ്റെയും വി.വി പ്രകാശിൻ്റെയും അഭിലാഷം പൂവണിയുമെന്നും ജോയ്

മലപ്പുറം:നിലമ്പൂരില്‍ ആര്യാടൻ മുഹമ്മദിൻ്റെയും വി.വി പ്രകാശിൻ്റെയും അഭിലാഷം പൂവണിയുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്. നിലമ്പൂരിലെ യുദ്ധത്തിൽ ആര്യാടൻ ഷൗക്കത്ത് ഒറ്റക്കല്ല. ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ അദ്ദേഹത്തോടൊപ്പമുണ്ട്. സ്ഥാനാർഥി വന്നതോടെ എല്ലാ വിവാദങ്ങളും അവസാനിച്ചെന്നും ജോയ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനൊപ്പം ആര്യാടന്‍ മുഹമ്മദിന്‍റെ ഖബറിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അൻവറുമായി ബന്ധപെട്ട വിഷയങ്ങൾ യുഡിഫിൻ്റെ നേതാക്കൾ പരിഹരിക്കും. പിണറായിസത്തെ തറപറ്റിക്കാൻ എല്ലവരുടെ പിന്തുണയും ഉണ്ടാകും'.ഇടതുപക്ഷത്തിൻ്റെ സ്ഥാനാർഥി എവിടെയെന്നും വി.എസ് ജോയ് ചോദിച്ചു.
Next Story
Adjust Story Font
16

