Quantcast

അസാപ് കേരള റിക്രൂട്ട്മെന്റ്: ആസ്പിരേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി ആകെ ഒമ്പത് ഒഴിവുകൾ.

MediaOne Logo

Web Desk

  • Published:

    10 Jun 2025 9:32 PM IST

അസാപ് കേരള റിക്രൂട്ട്മെന്റ്: ആസ്പിരേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
X

തിരുവനന്തപുരം: കേരള സർക്കാർ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി എഴുതാനും വായിക്കുവാനും പറയാനുമുള്ള പ്രാവീണ്യം. പ്രതിമാസ വേതനം :55,000 രൂപ, പ്രവർത്തന കാലയളവ്: 1 വർഷം. പ്രായ പരിധി:22-35 വയസ്സ്.

ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി ആകെ ഒമ്പത് ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 20, 5 pm. അപേക്ഷാ ഫീസ്: 500/-തെരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്സ് (₹10,000/- ഫീസ്) പൂർത്തിയാക്കിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി ASAP കേരളം (https://asapkerala.gov.in/careers/)വെബ്സൈറ്റ് സന്ദർശിക്കുക

TAGS :

Next Story