'കേസ് എടുക്കുന്നതിൽ അഭിപ്രായം ആരാഞ്ഞില്ല, റസൂല്‍ പൂക്കുട്ടിയും വീഴ്ച വരുത്തി'; പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിലെ അതിജീവിത ആശ ആച്ചി ജോസഫ്
റസൂല്‍ പൂക്കുട്ടി വ്യക്തിപരമായി തന്നെ വിളിച്ച് കൂടെയുണ്ടെന്ന് അറിയിച്ചെന്നും ആശ മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

കൊച്ചി: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആറോ ഏഴോ കത്തുകൾ അയച്ചെന്ന് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. ഒരു കത്തിനു മാത്രം 'കിട്ടി' എന്ന മറുപടി ലഭിച്ചു. ബാക്കി എല്ലാ കത്തുകളും അവഗണിക്കപ്പെട്ടുവെന്ന് ഡോ.ആശ മീഡിയവണിനോട് പറഞ്ഞു.
മറുപടി പ്രതീക്ഷിച്ചാണ് കത്തുകൾ അയക്കുന്നത്. പോഷ് നിയമപ്രകാരം കേസ് എടുക്കും മുൻപ് തന്നോട് അഭിപ്രായം ചോദിക്കേണ്ടതായിരുന്നു. അതുമുണ്ടായില്ലെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ ആശ ആച്ചി ജോസഫ് പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ആ സ്ഥാനത്തിരുന്ന് നിർവഹിക്കേണ്ട സമീപനം കൈക്കൊണ്ടില്ലെന്ന് ഡോ.ആശ ആച്ചി ജോസഫ് പറഞ്ഞു. വ്യക്തിപരമായി തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞു. പക്ഷേ ചെയർമാനിൽ നിന്ന് ആ സ്ഥാനത്തിരുന്ന് വേണ്ട സമീപനം ഉണ്ടായില്ലെന്ന് അവര്‍ പറഞ്ഞു.അഭിമുഖത്തിന്റെ പൂർണരൂപം വൈകിട്ട് 5ന് മീഡിയവണില്‍.
Adjust Story Font
16

