ആശാ സമരം നൂറാം ദിവസത്തിലേക്ക്; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും
ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ സമരം നൂറാം ദിവസത്തിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലിൽ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം.
ആശമാരുടെ സംസ്ഥാനതല രാപ്പകൽ സമരയാത്രയിലും പന്തം കൊളുത്തി പ്രകടനം നടത്തും. സമര യാത്രയുടെ 16-ാം ദിവസമായ ഇന്ന് പാലക്കാട് കല്ലേപ്പുള്ളിയിലാണ് പ്രതിഷേധ ജ്വാല തെളിയിക്കുന്നത്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനം ഇതിനോടകം പൂർത്തിയായി. ജൂൺ 17ന് തിരുവനന്തപുരത്താണ് സമാപനം.
ഓണറേറിയം വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ആരംഭിച്ചത്. സർക്കാർ പിടിവാശി ഒഴിവാക്കണമെന്ന് സമരസമിതി നേതാവ് എം.എ ബിന്ദു മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

