ആശമാർ നിലമ്പൂരിലേക്ക്; അപമാനിച്ചവർക്ക് വോട്ടില്ലെന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തും
ഈ മാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക

തിരുവനന്തപുരം: വേതനവര്‍ധനവടക്കമുള്ള ആവശ്യം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വർക്കർമാർ നിലമ്പൂരിലെത്തും. സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയർത്തി പ്രചാരണം നടത്തും.ഈമാസം 12 നാണ് ആശമാർ നിലമ്പൂരിലെത്തുക.വീടുകയറിയായിരിക്കും പ്രചാരണം നടത്തുക. ആശാ വര്‍ക്കേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.മിനിയുടെ നേതൃത്വത്തിലാകും പ്രചാരണം നടത്തുക.
ഓണറേറിയം വർധന, പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വർദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആശമാർ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. ചർച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.
അതിനിടെ ആശാ സമരത്തിന്റെ നാലാം ഘട്ടമായ 'രാപകൽ സമരയാത്ര' പത്തനംതിട്ട ജില്ലയിലെത്തി നില്‍ക്കുകയാണ്. കാസര്‍കോട്ട് നിന്നാണ് സമരയാത്ര ആരംഭിച്ചത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും.
Adjust Story Font
16


