സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല; എൽഡിഎഫിനെതിരെ പ്രചാരണത്തിനൊരുങ്ങി ആശാ വർക്കർമാർ
സംസ്ഥാനത്തേത് സ്ത്രീവിരുദ്ധ സർക്കാരാണെന്നും ഈ സർക്കാരിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കെതിരെ ആശമാർ പ്രചാരണം നടത്തും. 140 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളെ തോൽപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. എന്നാൽ ഏത് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടില്ലെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.
ആനുകൂല്യങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് എൽഡിഎഫ് വഞ്ചിച്ചതായി അസോസിയേഷൻ കുറ്റപ്പെടുത്തി. സമരത്തിലൂടെ നേടിയെടുത്ത കാര്യങ്ങൾ പോലും നടപ്പാക്കാൻ സർക്കാർ തയാറാകുന്നില്ല. സംസ്ഥാനത്തേത് സ്ത്രീവിരുദ്ധ സർക്കാരാണെന്നും ഈ സർക്കാരിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുമെന്നും കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിന്ദു പറഞ്ഞു.
Next Story
Adjust Story Font
16

