ആശാവർക്കർമാർക്ക് 2000 രൂപ അലവൻസുമായി യുഡിഎഫ് നഗരസഭ
പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എൽഡിഎഫ് അംഗങ്ങളും പിന്തുണക്കുകയായിരുന്നു

പാലക്കാട്: ആശാവര്‍ക്കര്‍മാര്‍ക്ക് 2000 രൂപ അലവന്‍സ് നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന പാലക്കാട് ചിറ്റൂര്‍- തത്തമംഗലം നഗരസഭയില്‍ തീരുമാനം. പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തിന് ഐക്യകണ്‌ഠേനെ അംഗീകാരം ലഭിച്ചു. എല്‍ഡിഎഫ് അംഗങ്ങളും തീരുമാനത്തെ പിന്തുണക്കുകയായിരുന്നു.
തനത് ഫണ്ടില്‍ നിന്ന് തുക വകയിരുത്തും. തീരുമാനത്തില്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപയുടെ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കുമെന്ന് യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.
Next Story
Adjust Story Font
16

