Quantcast

പ്രതീക്ഷയിൽ ആശമാർ; സമരം രണ്ടാഴ്ച്ച പിന്നിടുന്നു

ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു

MediaOne Logo

Web Desk

  • Published:

    23 Feb 2025 1:11 PM IST

പ്രതീക്ഷയിൽ ആശമാർ; സമരം രണ്ടാഴ്ച്ച പിന്നിടുന്നു
X

തിരുവനന്തപുരം‌: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ ആശമാർ നത്തുന്ന സമരം രണ്ടാഴ്ച പിന്നിടുന്നു. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മഹിള കോൺഗ്രസ് മാർച്ച് നടത്തി.

ഓണറേറിയം ഏഴായിരം രൂപയിൽ നിന്നും 21000 രൂപയാക്കുക, പെൻഷൻ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശ വർക്കർമാരുടെ സമരം. തങ്ങളെ സർക്കാർ ഉടൻ ചർച്ചക്ക് വിളിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.

സംസ്ഥാന അധ്യക്ഷ ജെ.ബി മേത്തറിൻ്റെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു.

TAGS :

Next Story