Quantcast

'പണം വാങ്ങി റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകി'; തിരുവല്ല എഎസ്ഐക്ക് സസ്പെൻഷൻ

കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെയാണ് വിവരം ചോർത്തിയതെന്നാണ് കണ്ടെത്തല്‍

MediaOne Logo

Web Desk

  • Updated:

    2025-12-02 07:10:51.0

Published:

2 Dec 2025 10:37 AM IST

പണം വാങ്ങി റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ ചോർത്തി നൽകി; തിരുവല്ല എഎസ്ഐക്ക് സസ്പെൻഷൻ
X

പത്തനംതിട്ട: പത്തനംതിട്ടയിൽ കാപ്പാ കേസ് പ്രതിക്ക് ഉൾപ്പെടെ വിവരം ചോർത്തി നൽകിയ എഎസ്ഐക്ക് സസ്പെൻഷൻ.തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന എഎസ്ഐ ബിനു കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കും മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടാൻ സഹായിക്കുന്ന രീതിയിൽ റിമാൻഡ് റിപ്പോർട്ട് വിവരം ഉൾപ്പെടെ പണം വാങ്ങി ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഗുണ്ടകളുടെ അഭിഭാഷകളിൽ നിന്ന് പണം വാങ്ങി വിവരങ്ങള്‍ ചോർത്തി നൽകിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗം ആണ് ബിനു കുമാറിനെ സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ ബിനു കുമാറിനെതിരെ കൂടുതൽ നടപടിക്കായി വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.


TAGS :

Next Story