ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐ ഗുരുവായൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ
മാരാരിക്കുളം സ്വദേശിയാണ്

തൃശൂര്‍: ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നർകോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂരിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. മാരാരിക്കുളം സ്വദേശിയാണ്. ഇന്നലെ വൈകിട്ട് മുതൽ കാണാതായെന്ന പരാതിയിൽ ഇന്ന് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. യൂണിഫോം മുറിയിൽ തൂക്കിയിട്ടിരുന്നു. സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പര്‍: 1056, 0471-2552056)
Next Story
Adjust Story Font
16

