വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച സംഭവം; രണ്ടുദിവസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്
നിയമപരമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരി

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷയെ മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. പ്രതി ബെയിലിൻ ദാസ് രണ്ടുദിവസമായി ഒളിവിലാണ്. പ്രതി മുൻകൂർ ജാമ്യത്തിനായി സെഷൻസ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്ന സൂചനയുണ്ട്.
നിയമപരമായി ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പരാതിക്കാരി. കോടതികളിൽഹാജരാകുന്നതിൽ നിന്ന് ബെയിലിൻ ദാസിനെ ബാർ കൗൺസിൽ വിലക്കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയിലിൻ ദാസ് അതിക്രൂരമായി മർദിച്ചത്. ശ്യാമിലിയുടെ ഇടതു കവിളിൽ രണ്ടു തവണ ബെയ്‌ലിന്‍ അടിച്ചു ഗുരുതര പരിക്കേൽപ്പിച്ചു. അഭിഭാഷകൻ മോപ്സ്റ്റിക് കൊണ്ട് മർദിച്ചുവെന്ന് ശ്യാമിലി പറഞ്ഞിരുന്നു.
സംഭവത്തിന് പിന്നാലെ ബെയിലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബാർ കൗൺസിൽ അറിയിച്ചു. അടിയന്തര ബാർ കൗൺസിൽ യോഗം ചേർന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി.
Adjust Story Font
16

