നിയമസഭാ തെരഞ്ഞെടുപ്പ് : പിഡിപി പിന്തുണ എൽഡിഎഫിന്
പിണറായി വിജയൻ, എം.വി ഗോവിന്ദൻ എന്നിവരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയതെന്ന് നേതാക്കൾ

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ പിഡിപി പിന്തുണ എൽഡിഎഫിനാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ അധികാരത്തിൽ വന്നാൽ സഖ്യകക്ഷിക്ക് നൽകുന്ന പരിഗണന ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും നേതാക്കൾ പറഞ്ഞു. സംഘപരിവാർ മതരാഷ്ടത്തെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ. യുഡിഎഫ് ഭരിച്ചപ്പോൾ മുദു ഹിന്ദുത്വ സമീപനമായിരുന്നു. എൽഡിഎഫ് എപ്പോഴും എപ്പോഴും മതനിരപേക്ഷ നിലപാട് സ്വീകരിച്ചു. എംവി ഗോവിന്ദനുമായും പിണറായി വിജയനുമായും ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ ധാരണ രൂപപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് മതഭീകരവാദികളും മതനിരപേക്ഷതയും തമ്മിലുള്ള പോരാട്ടമാണെന്നും ഭാരവാഹികൾ അറിയിച്ചു.
Next Story
Adjust Story Font
16

