Quantcast

അസോസിയേറ്റ് ഡയറക്ടർ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-10 08:42:15.0

Published:

10 Oct 2022 2:09 PM IST

അസോസിയേറ്റ് ഡയറക്ടർ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു
X

ഇരിങ്ങാലക്കുട: ചലച്ചിത്ര പ്രവർത്തകൻ ദീപു ബാലകൃഷ്ണൻ മുങ്ങിമരിച്ചു. 41 വയസ്സായിരുന്നു.

ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ദീപു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെത്തുടർന്ന് ബന്ധുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപം ചെരുപ്പുകളും വസ്ത്രങ്ങളും കണ്ടെത്തി. തുടർന്ന് ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മൃതശരീരം മുങ്ങിയെടുക്കുകയായിരുന്നു.

ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകളുടെയും സംവിധായകനാണ്.

TAGS :

Next Story