Quantcast

കായിക താരം മുഹമ്മദ് അഫ്ഷാന് മാധ്യമം അക്ഷര വീട് സമര്‍പ്പിച്ചു

കണ്ണൂര്‍ ചാല തന്നടയിലെ അക്ഷരവീട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണിയാണ് വീടിന്‍റെ സമര്‍പ്പണം നിര്‍വഹിച്ചത്

MediaOne Logo

Web Desk

  • Published:

    4 Sep 2021 1:56 AM GMT

കായിക താരം മുഹമ്മദ് അഫ്ഷാന് മാധ്യമം അക്ഷര വീട് സമര്‍പ്പിച്ചു
X

കായിക താരം മുഹമ്മദ് അഫ്ഷാന് മാധ്യമം അക്ഷര വീട് സമര്‍പ്പിച്ചു. കണ്ണൂര്‍ ചാല തന്നടയിലെ അക്ഷരവീട് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണിയാണ് വീടിന്‍റെ സമര്‍പ്പണം നിര്‍വഹിച്ചത്. മാധ്യമം ദിനപത്രം, അഭിനേതാക്കളുടെ സംഘടനയായ അമ്മ , ധനവിനിമയ സ്ഥാപനമായ യൂനിമണി, എന്‍.എം.സി ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് നടപ്പിലാക്കുന്ന അക്ഷരവീട് പദ്ധതിയിലെ മുപ്പത്തിയൊന്നാമത്തെ വീടാണ് മുഹമ്മദ് അഫ്ഷാന് കൈമാറിയത്.

കാല്‍ച്ചുവടുകളിലെ വേഗ വിസ്മയം കൊണ്ട് ട്രാക്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച മുഹമ്മദ് അഫ്ഷാന് മാധ്യമത്തിന്‍റെ സ്നേഹാദരം. ഇല്ലായ്മകളുടെ വഴിത്താരകളില്‍ നിന്നും റെക്കോഡുകളിലേക്ക് നടന്ന് കയറിയ ഈ കായിക താരത്തിന് ലഭിച്ച മെഡലുകള്‍ ഇനി സ്വന്തം വീട്ടില്‍ സൂക്ഷിക്കാം. മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ധനവിനിമയ സ്ഥാപനമായ യൂനിമണിയും ആരോഗ്യ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ എന്‍.എം.സി ഗ്രൂപ്പും ചേര്‍ന്ന് ഒരുക്കുന്ന അക്ഷര വീട് പദ്ധതിയിലെ മുപ്പത്തിയൊന്നാമത് വീടാണ് ഇന്നലെ കൈമാറിയത്.ചാവ തന്നടയിലെ അക്ഷര വീട് അങ്കണത്തില്‍ കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണി വീടിന്‍റെ സമര്‍പ്പണം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മാധ്യമം സി.ഇ.ഒ പി.എം സാലിഹ് അധ്യക്ഷത വഹിച്ചു.കടന്നപ്പളളി രാമചന്ദ്രന്‍ എം.എല്‍.എ, ചലച്ചിത്ര താരം അഞ്ജു അരവിന്ദ്, അജിത് കെ.ജോസഫ്,മാധ്യമം ജില്ലാ രക്ഷാധികാരി സാജിദ് നദ് വി.സി.എച്ച് എം പ്രിന്‍സിപ്പാള്‍ സി.സുഹൈല്‍, ബ്ലാക്ക് പഞ്ചായത്ത് അംഗം ഇ.കെ സുരേശന്‍‍, മാധ്യമം ബ്യൂറോ ചീഫ് എ.കെ ഹാരിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.



TAGS :

Next Story