Quantcast

ഇടുക്കിയിൽ ഏഴ് വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു; കണ്ണിൽ മുളകുപൊടി തേച്ചു

അടുത്ത വീട്ടിൽനിന്ന് ടയർ എടുത്തതിന് കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം കയ്യിലും കാലിൽ ചട്ടുകം പഴുപ്പിച്ച് വെക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-02-05 15:26:06.0

Published:

5 Feb 2023 8:13 PM IST

Child, Idukki
X

കുമളി: ഏഴ് വയസുകാരനോട് അമ്മയുടെ കൊടും ക്രൂരത. അടുത്ത വീട്ടിൽനിന്ന് ടയർ എടുത്തതിന് കുട്ടിയുടെ കണ്ണിൽ മുളകുപൊടി തേച്ച ശേഷം കയ്യിലും കാലിൽ ചട്ടുകം പഴുപ്പിച്ച് വെക്കുകയായിരുന്നു. കുമളിക്കടുത്ത് അട്ടപ്പള്ളത്താണ് സംഭവം. കുട്ടിക്ക് ഇരുകൈകളിലും കാലിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

കുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടും ആശുപത്രിയിലെത്തിക്കാൻ അമ്മ തയ്യാറായിരുന്നില്ല. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം.

TAGS :

Next Story