Quantcast

കോഴിക്കോട് വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം; രണ്ടുപേർ പിടിയിൽ

ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു

MediaOne Logo

Web Desk

  • Updated:

    2025-04-27 13:50:41.0

Published:

27 April 2025 4:56 PM IST

കോഴിക്കോട് വിവാഹത്തിനെത്തിയ ബസിനുനേരെ ആക്രമണം; രണ്ടുപേർ പിടിയിൽ
X

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. ബസിന്റെ ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു.

ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ബസിനുനേരെ ആക്രമണം നടത്തിയത് എന്നാണ് കൊടുവള്ളി പൊലീസ് പറയുന്നത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഷമീറിനെയും, ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റോഡിൽ ബസ് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു.

ബസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് പരിഭ്രാന്തി സൃഷ്ട്ടിക്കാൻ ശ്രമിച്ചെന്നും മാരകായുധങ്ങൾ ഉപയോഗിച്ചെന്നും നാട്ടുകാർ പറഞ്ഞു.

വാർത്ത കാണാം:

TAGS :

Next Story