മൂന്നാറിൽ പൊലീസിന് നേരെ ആക്രമണം; അഞ്ച് യുവാക്കൾ പിടിയിൽ

പ്രദേശവാസികളായ സുരേഷ് കണ്ണൻ, ദീപക്, മുകേഷ്, രാജേഷ്,വേലൻ എന്നിവരാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    7 Dec 2022 7:38 AM GMT

മൂന്നാറിൽ പൊലീസിന് നേരെ ആക്രമണം; അഞ്ച് യുവാക്കൾ പിടിയിൽ
X

ഇടുക്കി: ഇടുക്കി മൂന്നാറില്‍ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് യുവാക്കൾ പിടിയിൽ. പ്രദേശവാസികളായ സുരേഷ് കണ്ണൻ, ദീപക്, മുകേഷ്, രാജേഷ്,വേലൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം .

ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ വിഷ്ണുവിനാണ് മര്‍ദനമേറ്റത്.പരിക്കേറ്റ വിഷ്ണു മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ തടഞ്ഞതോടെ മദ്യലഹരിയിലായിരുന്ന യുവാക്കള്‍ പോലീസുകാരെ മർദിക്കുകയായിരുന്നു.

TAGS :

Next Story