Quantcast

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    24 April 2023 4:37 AM GMT

Wild Elephant Attacks, Three injured in wild elephant attack in Pathanamthitta
X

പ്രതീകാത്മക ചിത്രം

പാലക്കാട്: അട്ടപ്പാടി തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് മരിച്ചത്. കശുവണ്ടി പൊറുക്കാനായി ഇന്നലെ ഉച്ചക്ക് പോയ രങ്കൻ തിരിച്ചെത്തിയിരുന്നില്ല. പിന്നീട് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആനയുടെ ചവിട്ടേറ്റതിന്റെ ലക്ഷണങ്ങൾ ശരീരത്തിലുണ്ടായിരുന്നു. ഈ മേഖലയിൽ കാട്ടാനകൾ ഇറങ്ങാറുണ്ട്. മൃതദേഹം കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.


TAGS :

Next Story