Quantcast

പാലക്കാട് മൂന്ന് വയസായ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    2023-12-16 18:57:00.0

Published:

17 Dec 2023 12:06 AM IST

Attempt to abduct a three-year-old boy in Palakkad Accused arrested
X

പാലക്കാട്: വാളയാറിൽ മൂന്ന് വയസായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. യു.പി സ്വദേശിയായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

തമിഴ്നാട് സ്വദേശി സെന്തിൽകുമാറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നോക്കിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോക്കാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. വാളയാർ പൊലീസാണ് സെന്തിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

TAGS :

Next Story