കള്ളവോട്ട് ചെയ്യാന്‍ ശ്രമം; വടക്കാഞ്ചേരിയിൽ യുവാവ് പിടിയില്‍
മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്

മലപ്പുറം: വടക്കാഞ്ചേരി നഗരസഭയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തിയ യുവാവ് പിടിയിൽ. മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാളുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു. കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാനായി ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്. പ്രിസൈഡിങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുകയാണ്.
മലപ്പുറത്ത് ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമം നടത്തിയ യുവതിയും പിടിയിലായിരുന്നു. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് 10ാം വാര്‍ഡ് കലങ്ങോടില്‍ കള്ളവോട്ട് ചെയ്യാനെത്തിയ റിന്റു അജയ്‌യാണ് പിടിയിലായത്. ഇവര്‍ക്ക് കൊടിയത്തൂരും പുളിക്കലും വോട്ടുണ്ടായിരുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Next Story
Adjust Story Font
16

