Quantcast

കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-10-21 03:19:55.0

Published:

21 Oct 2025 7:51 AM IST

കോഴിക്കോട് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
X

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രക്ക് അടുത്ത് കായണ്ണയിൽ എട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥിയുടെ മൊഴി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിയെ സംഘം ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു സമീപ്പിച്ചതായും നിരസിച്ചതിനെ തുടർന്ന് വണ്ടിയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചതായും വിദ്യാർഥി മീഡിയവണിനോട് പറഞ്ഞു. ഇതിനിടെ സമീപത്ത് ഓട്ടോറിക്ഷ നിർത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

പിടിച്ചു കയറ്റാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിക്ക് പരിക്കേറ്റു. സംഭവത്തിൽ ഭീതിയിലാണെന്നും പൊലീസ് പെട്ടെന്ന് തന്നെ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


TAGS :

Next Story