Quantcast

ക്യാപ്‌സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

ഐ ഫോണുകൾ കടത്താനും ശ്രമം നടന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-26 11:25:47.0

Published:

26 Nov 2022 11:23 AM GMT

ക്യാപ്‌സൂൾ രൂപത്തിൽ സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ
X

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 94 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടുപേർ പിടിയിൽ. ക്യാപ്സൂളുകളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. സ്വർണത്തിന് പുറമേ ഐ ഫോണുകൾ കടത്താനും ശ്രമം നടന്നിരുന്നു.

47 ലക്ഷം രൂപ വിലവരുന്ന 1156 ഗ്രാം സ്വർണം നാല് ക്യാപ്സൂളുകളുടെ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് ദുബൈയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മൊയ്‌നുദ്ദീൻ നേരത്തെ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇതിന് പിന്നാലെ 26 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വർണവും ഐ ഫോണുകളും കടത്താൻ ശ്രമിച്ച രണ്ട് സ്ത്രീകളും പിടിയിലായി. ഇവരും ദുബൈയിൽ നിന്നാണ് എത്തിയത്.

TAGS :

Next Story