Quantcast

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്ക് നേരെ കയ്യേറ്റ ശ്രമം

പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-12-10 15:37:42.0

Published:

10 Dec 2023 2:00 PM GMT

Attempted assault on MLA Eldos Kunnappilly in Perumbavoor
X

എറണാകുളം: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എക്ക് നേരെ കയ്യേറ്റ ശ്രമം. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കയ്യേറ്റ ശ്രമമുണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് എം.എൽ.എയെ മർദിക്കാൻ ശ്രമിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

പേരുമ്പാവൂരിലെ സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോൺഗ്രസ് പ്രർത്തകരെ കാണാനെത്തിയപ്പോഴാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ ആക്രമണമുണ്ടായത്. എം.എൽ.എക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയും ഇതിനിടയിൽ എൽദോസ് കുന്നപ്പിള്ളിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടാവുകയുമായിരുന്നു. സംഭവത്തിൽ എം.എൽ.എയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

എം.എൽ.എയും ഡ്രൈവറും പെരുമ്പാവൂരിലെ സ്വകാര്യ ആശപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പെരുമ്പാവൂരിൽ നടന്ന നവകേരള സദസ്സിനിടെ കരിങ്കൊടി കാണിച്ച കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വലിയ രീതിയിൽ അക്രമിച്ചിരുന്നു. നവകേരള ബസ്സിന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

TAGS :

Next Story