തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം; ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു
ചരക്കു ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു

തൃശൂര്‍: തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. റെയിൽവെ സ്റ്റേഷനു സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ചരക്കു ട്രെയിൻ ഇരുമ്പ് തൂണ് തട്ടിത്തെറിപ്പിച്ചു. റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റി വെച്ചത്.
റെയില്‍വെ ട്രാക്ക് നിര്‍മാണത്തിന്‍റെ ഭാഗമായി ബാക്കി വന്ന ഇരുമ്പ് കഷ്ണമാണ് കയറ്റിവെച്ചിരിക്കുന്നത്. ഇന്ന് 4.45 നാണ് ചരക്കുട്രെയിനിന്‍റെ ലോക്കോപൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരക്കഷ്ണമല്ല, ഇരുമ്പ് തൂണിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തുകയായിരുന്നു സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16

